Saturday, August 14, 2010

ത്രിവർണ്ണപതാക
 


വിലങ്ങുകളിലെ സ്വാതന്ത്ര്യമേ
നിന്റെയതിരുകളിലെ
ഒരോ മുള്ളുവേലിയിലും
പടരുന്ന സംഘർഷങ്ങളുടെ
വാതിലുകളിൽ ഭദ്രമായി
സൂക്ഷിക്കുന്ന മനസ്സിന്റെ
സ്വതന്ത്രചിന്തകളിൽ
ത്രിവർണ്ണപതാകയുടെ
വർണ്ണങ്ങൾ നിറയുമ്പോൾ
വർഷങ്ങൾക്ക് മുൻപ്
സ്വപ്നം കണ്ട ഇന്ത്യയെവിടെ?
മുന്നിലൂടെ പതാകയുമായ്
നടന്നു പോയവരുടെ ഹൃദയങ്ങളിൽ
നേർരേഖകൾ മാഞ്ഞില്ലാതെയാകുമ്പോൾ
ചരിത്രപുസ്തകങ്ങളിലെഴുതിയ
സ്വാതന്ത്ര്യ ചിഹ്നങ്ങളുടെ
കീർത്തിമുദ്രയുടെ ഓർമക്കുറിപ്പായി
ത്രിവർണ്ണപതാകയുയരുന്നു...

No comments:

Post a Comment