സാഗരസ്പന്ദനങ്ങൾ
ഉടഞ്ഞുപോയ
ഒരു ഹൃദയം തുന്നിക്കൂട്ടി
തീർഥയാത്രചെയ്യുന്ന
ഒരു ജീവൻ
അലങ്കോലപ്പെട്ടു പോയ
ജീവയാത്രാവിവരണക്കുറിപ്പുമായ്
മുന്നിലൂടെ നടന്നു പോകുമ്പോൾ
തണുത്തുറഞ്ഞ ഹൃദയത്തിൽ
ജീവന്റെ സ്പന്ദനങ്ങൾ
തേടി വന്ന കടലേ
നീ ലോകയാത്രചെയ്ത
യാനങ്ങളിൽ, കടൽക്കാറ്റുലച്ച
സായം സന്ധ്യയുടെ വർണ്ണങ്ങൾ
തേടി ഞാൻ വന്നിരുന്നു
കടലിടുക്കിലെ ധ്യാനമണ്ഡപത്തിൽ
വാക്കുകളുണർന്ന ത്രിസന്ധ്യയിൽ...
No comments:
Post a Comment