Tuesday, August 17, 2010

സാഗരസ്പന്ദനങ്ങൾ

എഴുതിമാറ്റാനാവാത്ത
ഒരു കഥയുടെ മഷിതുള്ളികൾ
പേറുന്ന കാലം കടലാസു തുണ്ടുകളിൽ
എഴുതി നീട്ടുന്ന ആത്മാവു നഷ്ടപ്പെട്ട
മനസ്സുകളിൽ
ഇനിയും മരിക്കാത്ത സ്വരങ്ങൾ
പാടാനൊരുങ്ങുന്ന സാഗരമേ
നിന്റെയുള്ളിലെ അഗ്നിയിൽ
എണ്ണക്കുടങ്ങളായ് വന്നുവീഴുന്ന
മഷിതുള്ളികളെ
ഒരു തൂവൽസ്പർശത്തിലൊതുക്കി
കാവ്യാത്മകമായ ഭൂമിയുടെ
കടൽത്തീരങ്ങളിലിരുന്ന്
സ്വപ്നങ്ങളുമായ് വരുന്ന
കടൽചിപ്പികളുടെ
ഹൃദ്സ്പന്ദനമാകുന്ന
വാക്കുകളിലൊഴുക്കുമ്പോൾ
അഗ്നിതണുക്കുന്ന എന്റെ ഹൃദയത്തിന്റെ
സ്വരങ്ങളുടെ ശ്രുതിയായ
സാഗരമേ നീയെന്നയുൾക്കൊള്ളുക

1 comment:

  1. "വാക്കുകളിലൊഴുക്കുമ്പോൾ
    അഗ്നിതണുക്കുന്ന എന്റെ ഹൃദയത്തിന്റെ
    സ്വരങ്ങളുടെ ശ്രുതിയായ
    സാഗരമേ നീയെന്നയുൾക്കൊള്ളുക"
    സാഗരങ്ങളോടെന്തിത്ര പ്രണയം

    ReplyDelete