കാറ്റിലിലുലഞ്ഞ
കാറ്റാടിമരക്കൊമ്പിലിരുന്ന
കിളിയുടെ ചിറകിലെ സ്വപ്നങ്ങളിൽ
മഞ്ഞുതൂവി കടന്നു പോയ
ഒരു മഴതുള്ളിയുടെ
ലോകമെന്തെന്നറിയാതെ
ഭൂമിയിൽ തുരങ്കം പണിത്
ഭൂപടരേഖയ്ക്ക് അപകീർത്തിചക്രം
വരക്കുന്ന തീർഥയാത്രികരുടെ
മനസ്സിലെ കുരുക്കുകൾ കാണുന്ന
ഓടക്കുഴിലിലെ സുഷിരങ്ങളിലൂടെ
ഞാൻ കാണുന്ന ലോകമേ
നിനക്കെന്തു ഭംഗി
നിന്റെയുള്ളിൽ നിന്നുയരുന്ന
വീണാനാദത്തിൽ
ഞാനുണരുമ്പോൾ
ത്രിവർണ്ണപതാകയുടെ
വർണങ്ങളുമായുണരുന്ന
ഭൂമിയെ ഞാൻ കാണുന്നു
No comments:
Post a Comment