Saturday, August 14, 2010

സാഗരസ്പന്ദനങ്ങൾ






ആകാശഗോളങ്ങൾക്കരികിൽ
മിന്നിയ നക്ഷത്രങ്ങൾ
മിഴിയിലുണരുമ്പോൾ
വന്നും പോയുമിരിക്കുന്ന
ദിനരാത്രങ്ങൾ
എഴുതി നീട്ടുന്ന മഷിപ്പാടുകൾ
പടർത്തുന്ന കാലം
ഇടനാഴിയിലൂടെ നടന്നു പോയ
ഒരു ചെറിയ ഇടവേളയായി
മായുമ്പോൾ
ആമ്പൽക്കുളങ്ങൾക്കരികിൽ
സ്വപ്നങ്ങളുണരുന്ന
ഓടക്കുഴലുമായ് വന്ന
സാഗരമേ...നിനക്കായി പാടിയ
പാട്ടുകളുടെ ശ്രുതി തേടിയുണർന്ന
ഭൂമി  ഭ്രമണപഥങ്ങളിൽ
എന്നെ വലയം ചെയ്യുന്നു

No comments:

Post a Comment